# Tags

സന്തോഷ് ട്രോഫി- കേരളം ആന്ധ്രപ്രദേശ് ലൈവ് | Santosh Trophy | Kerala vs Andhra Pradesh | Soccer


കോഴിക്കോട്∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് ആന്ധ്രപ്രദേശിനെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. 2 ജയത്തിൽ നിന്ന് 6 പോയിന്റുകളും 11 ഗോളുകളുമായി കേരളം പോയിന്റ് പട്ടികയിൽ മികച്ച നിലയിലാണ്. 

വിജയത്തിനൊപ്പം ഗോളുകളുടെ എണ്ണവും  ഫൈനൽ റൗണ്ടിലേക്കുള്ള വഴിയിൽ നിർണായകമായതിനാൽ ആക്രമണ രീതിയിൽ തന്നെ കളിക്കാനാണ് കേരളത്തിന്റെ തീരുമാനം. ‌

കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീമിനെ തന്നെയായിരിക്കും കേരളം ഇന്നു കളത്തിലിറക്കുക. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മികച്ച ഫോമിലുള്ള നിജോ ഗിൽബർട്ട്– വിഘ്നേഷ് സഖ്യം കൂടുതൽ സ്കോർ നേടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പരിശീലകൻ പി.ബി.രമേശ് പറഞ്ഞു. ഇന്നു മറ്റൊരു മത്സരത്തിൽ മിസോറം ബിഹാറിനെ നേരിടും.

English Abstract: Santosh Trophy Soccer, Kerala vs Andhra Pradesh Match Updates





Source_link

TAGGED :

Leave a comment

Your email address will not be published. Required fields are marked *